Select Location
All Locations
State
Region
City / District
LIVE
ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ വരാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ബിജെപി തങ്ങളുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

ബിജെപി പുനഃസംഘടന: കെ സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ; വസുന്ധര രാജെക്കും സ്മൃതി ഇറാനിക്കും പ്രധാനപദവികൾ

ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ വരാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ബിജെപി തങ്ങളുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പരിചയസമ്പന്നരായ നേതാക്കളുടെയും യുവനേതാക്കളുടെയും പങ്കാളിത്തത്തോടെ പ്രാദേശിക പ്രാതിനിധ്യത്തിന് ഊന്നൽ നൽകിയാണ് പ്രധാന ചുമതലകൾ വീതിച്ചുനൽകിയിരിക്കുന്നത്. കേരളത്തിൽ നിന്ന് കെ സുരേന്ദ്രനെയും അനിൽ‌ ആന്റണിയെയും ദേശീയ സെക്രട്ടറിമാരായി നിയമിച്ചു.
മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി സംഘടനാതലത്തിലേക്ക് ശക്തമായി തിരിച്ചെത്തിയതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയും പ്രധാന ഭാരവാഹികളുടെ പട്ടികയിലുണ്ട് (ദേശീയ ഉപാധ്യക്ഷ). പാർട്ടിയുടെ കേന്ദ്ര ഭാരവാഹികളിൽ വനിതാ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആകെയുള്ള 13 ദേശീയ ഉപാധ്യക്ഷന്മാരിൽ ആറുപേരും വനിതകളാണ്. ഇവർക്ക് പുറമെ നാല് വനിതാ സെക്രട്ടറിമാരും ഒരു വനിതാ ജനറൽ സെക്രട്ടറിയും പട്ടികയിലുണ്ട്. മുസ്ലീം സമുദായത്തിൽ നിന്നുള്ള രണ്ടുപേരും പുതിയ ഭരണസമിതിയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഞങ്ങൾ ഈ ലേഖനത്തിൽ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി malayalam.news18.com-ൽ തുടരുക. ഏറ്റവും പുതിയ വാർത്തകൾ അറിയുക. ബന്ധപ്പെട്ട വാർത്തകൾ ബീഹാറിലെ ക്ഷേത്രത്തിൽ ശ്രാവണ മാസത്തിലെ വിശേഷ പൂജയിലെ തിക്കിലും തിരക്കിലും 7 മരണം നടി അനന്യ രാജ് അന്തരിച്ചു; കുടുംബം മരണവിവരം പുറത്തുവിട്ടത് ഒരുമാസത്തിന് ശേഷം തൃശൂരിൽ നടുറോഡിൽ യുവതിക്കും പ്രതിശ്രുതവരനും കുത്തേറ്റു; ആക്രമണം ഷോപ്പിം​ഗിനിടെ മലപ്പുറത്ത് KSRTC ബസിൽ യുവതിക്ക് നേരെ ന​ഗ്നതാപ്രദർശനവും ലൈം​ഗികാതിക്രമവും; കണ്ടക്ടർ ഇടപെട്ടില്ലെന്ന് ആരോപണം മികച്ച വീഡിയോകൾ എല്ലാം കാണുക Click here to add News18 as your preferred news source on Google. ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ view comments Location : First Published : August 17, 2026 3:31 PM IST മലയാളം വാർത്തകൾ / വാർത്ത / India / ബിജെപി പുനഃസംഘടന: കെ സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാർ; വസുന്ധര രാജെക്കും സ്മൃതി ഇറാനിക്കും പ്രധാനപദവികൾ കൂടുതൽ വായിക്കാൻ


News18Kerala 1 hour ago
Home Flash News