മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 60 വർഷം കഠിനതടവും പിഴയും. 11-ഉം 12-ഉം വയസ്സുള്ള സഹോദരിമാരെയാണ് പ്രതി നിരന്തര പീഡനത്തിന് ഇരയാക്കിയത്.മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് വരുണ്‍. കെ.എസ് ആണ് ശിക്ഷ വിധിച്ചത്.
രണ്ട് കേസുകളിലായി 20 വർഷം വീതം കഠിനതടവും 45,000 രൂപ വീതം പിഴയുമാണ് പ്രതി അനുഭവിക്കേണ്ടത്.
2023 മുതൽ 2025 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളുടെ പിതാവ് ഏകദേശം എട്ട് വർഷം മുൻപ് ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. തുടർന്ന് കുട്ടികളുടെ അമ്മയോടൊപ്പം ബന്ധം സ്ഥാപിച്ച് രണ്ടാനച്ഛനായി ജീവിച്ചു വരികയായിരുന്നു പ്രതി. ഈ കാലയളവിലാണ് ഇയാൾ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
ഇതിൽ ഒരു കേസിൽ ആകെ 60 വർഷത്തെ കഠിനതടവാണ് കോടതി വിധിച്ചിട്ടുള്ളത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന പോക്സോ (POCSO) വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
LIVE