Select Location
All Locations
State
Region
City / District
ജിയോ കുട്ടപ്പൻ നിർമിച്ച ഭൂരിഭാഗം ചിത്രങ്ങളും സംവിധായകൻ ഐ.വി. ശശിക്കൊപ്പമായിരുന്നു

ജിയോ കുട്ടപ്പൻ; മലയാള സിനിമയുടെ ചരിത്രം തിരുത്തിയ നിർമാതാവ്

ചലച്ചിത്ര നിർമാതാവും വിതരണ രംഗത്തെ പ്രമുഖനുമായ ജിയോ കുട്ടപ്പൻ എന്ന എൻ.ജി. ജോൺ (90) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മലയാള സിനിമയിലെ ആദ്യകാല നിർമാണ-വിതരണ സ്ഥാപനങ്ങളിലൊന്നായ ജിയോ പിക്ചേഴ്സിന്റെ ബാനറിൽ ജിയോ കുട്ടപ്പൻ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. മലയാള സിനിമയിലെ വിതരണ രംഗത്തെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം.
ജിയോ കുട്ടപ്പൻ നിർമിച്ച ഭൂരിഭാഗം ചിത്രങ്ങളും സംവിധായകൻ ഐ.വി. ശശിക്കൊപ്പമായിരുന്നു. ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീൻ, ഇന്നലെങ്കിൽ നാളെ, ഈനാട്, ഇനിയെങ്കിലും, ഇത്തിരി കാലം തുടങ്ങിയവയാണ് ഐ.വി. ശശിക്കൊപ്പം അദ്ദേഹം നിർമിച്ച പ്രധാന ചിത്രങ്ങൾ.
ജെ. ശശികുമാർ സംവിധാനം ചെയ്ത മിനിമോൾ, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത രാജനേഗന്ധി, ഭദ്രൻ സംവിധാനം ചെയ്ത ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ എന്നിവയും ജിയോ കുട്ടപ്പന്റെ നിർമാണത്തിലൊരുങ്ങിയ ചിത്രങ്ങളാണ്.
മോഹൻലാലും സുകുമാരനും പ്രധാന വേഷങ്ങളിലെത്തിയ 'ഉണരൂ' എന്ന ചിത്രവും അദ്ദേഹം നിർമിച്ചു. മണിരത്നം സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ്.


News18Kerala 1 hour ago
Home Flash News