വഖഫ് ബോര്‍ഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനത്തിൽ ഹൈക്കോടതിയില്‍ നിലപാട് മാറ്റി സര്‍ക്കാര്‍. വഖഫ് ബോര്‍ഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമന വിഷയത്തിൽ ഹൈക്കോടതിയില്‍ ഉരുണ്ട് കളിക്കുകയാണ് സര്‍ക്കാര്‍. അമുസ്ലിങ്ങളെ നിയമിക്കുമെന്ന മുൻ നിലപാട് സർക്കാർ തിരുത്തി.
അമുസ്ലിങ്ങളെ നിയമിക്കുന്നതില്‍ തീരുമാനം സുപ്രിംകോടതി വിധിക്ക് ശേഷമെന്നും വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കാനില്ലെന്നും അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ അറിയിക്കുകയായിരുന്നു. അതുവരെ ബോര്‍ഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞുവെങ്കിലും കൃത്യമായ മറുപടി പറഞ്ഞില്ല.
നോമിനേറ്റ് ചെയ്ത അംഗങ്ങളെ ബുദ്ധിമുട്ടിക്കാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് മറ്റ് അംഗങ്ങളെ നിയമിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. വഖഫ് നിയമ ഭേദഗതി പ്രകാരം വഖഫ് ബോർഡിൽ രണ്ട് അമുസ്ലീങ്ങളെ നിയമിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവ് ഷോൺ ജോർജ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച്
LIVE