കേരളത്തിലേക്ക് വീണ്ടുമൊരു വന്ദേഭാരത് സർവ്വീസ് കൂടി ലഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ബെംഗളൂരിൽ നിന്ന് നാഗർകോയിൽ വരെയായിരിക്കും ട്രെയിൻ സർവ്വീസ് നടത്തുക
കേരളത്തിൽ നിലവിൽ മൂന്ന് വന്ദേഭാരത് ട്രെയിനുകളാണ് സർവ്വീസ് നടത്തുന്നത്. കാസർഗോഡ്- തിരുവനന്തപുരം, മംഗളരു-തിരുവനന്തപുരം, എണറാകുളം-ബെംഗളൂരു എന്നിങ്ങനെയാണ് സർവ്വീസുകൾ. ഈ മൂന്ന് സർവ്വീസുകൾക്കും സംസ്ഥാനത്ത് സൂപ്പർഹിറ്റാണ്. അതുമാത്രമല്ല ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഒക്യുപെൻസി റേറ്റുള്ള സർവ്വീസുകളാണ് ഇവ. കേരളത്തിനകത്ത് ഓടുന്ന ആദ്യത്തെ രണ്ട് സർവീസുകളിലും 170 ശതമാനമാണ് ഓക്യുപെൻസി റേറ്റ് എന്നാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രാകർ വ്യക്തമാക്കിയത്.
എറണാകുളം-ബെംഗളൂരു സർവ്വീസും ഒക്യുപെൻസി നിരക്കിൽ ഒട്ടും പിന്നില്ല. 150 ആണിത്. ഉയർന്ന ഡിമാൻ്റ് കണക്കിലെടുത്ത് ട്രെയിനിൻ്റെ കോച്ചുകൾ 8 ൽ നിന്നും 16 ആക്കി കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു. കോച്ച് ഉയർത്തിയതിന് ശേഷമുള്ള ട്രെയിൻ്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യവേയാണ് പുതിയ സ്ലീപ്പർ ട്രെയിനിനെ കുറിച്ച് സുരേഷ് ഗോപി പങ്കുവെച്ചത്.
കേരളത്തിലും വന്ദേഭാരത് സ്ലീപ്പർ രാജ്യത്ത് ആദ്യമായി വന്ദേഭാരത് സ്ലീപ്പർ അവതരിപ്പിച്ചത് ബംഗാൾ-അസം റൂട്ടിലാണ്. ഹൌറയിൽ നിന്നും കാമാഖ്യയിലേക്കാണ് സർവ്വീസ്. രണ്ടാമത്തെ സ്ലീപ്പർ ബെംഗളൂരു-മുംബൈ റൂട്ടിൽ ഉടൻ ആരംഭിക്കുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മൂന്നാമത്തെ സർവ്വീസ് കേരളത്തിലേക്കായിരിക്കുമോയെന്നാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്.
കേരളത്തിലും വന്ദേഭാരത് സ്ലീപ്പർ രാജ്യത്ത് ആദ്യമായി വന്ദേഭാരത് സ്ലീപ്പർ അവതരിപ്പിച്ചത് ബംഗാൾ-അസം റൂട്ടിലാണ്. ഹൌറയിൽ നിന്നും കാമാഖ്യയിലേക്കാണ് സർവ്വീസ്. രണ്ടാമത്തെ സ്ലീപ്പർ ബെംഗളൂരു-മുംബൈ റൂട്ടിൽ ഉടൻ ആരംഭിക്കുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മൂന്നാമത്തെ സർവ്വീസ് കേരളത്തിലേക്കായിരിക്കുമോയെന്നാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്.
ബെംഗളൂരിൽ നിന്നും എറണാകുളം വഴി നാഗർകോവിലേക്ക് ബെംഗളൂരു-എറണാകുളം റൂട്ടിൽ വന്ദേഭാരത് പ്രഖ്യാപിച്ചത് മുതൽ ഈ സർവ്വീസ് തിരുവനന്തപുരത്തേക്ക് കൂടി നീട്ടണമെന്ന ആവശ്യം യാത്രക്കാർ ഉയർത്തിയിരുന്നു. അതിനിടയിലാണ് ഇരട്ടിമധുരമായി വന്ദേഭാരത് സ്ലീപ്പർ തന്നെ വരുന്നുവെന്ന പ്രഖ്യാപനം വന്നത്.
ബെംഗളൂരിൽ നിന്നും തിരുവനന്തപുരം സെൻട്രൽ വരെ കോട്ടയം വഴി ഏകദേശം 858 കിലോമീറ്ററാണ് ഉള്ളത്. ഈ റൂട്ടിലോടുന്ന ഏറ്റവും വേഗതയേറിയ ട്രെയിൻ ബയ്യപ്പനഹള്ളി എസ്എംവിടി-തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസ് ആണ്. ഏകദേശം 15 മണിക്കൂറാണ് ട്രെയിനിൻ്റെ യാത്ര സമയം. 15 സ്റ്റോപ്പുകളാണ് ഉള്ളത്. മറ്റൊരു ട്രെയിൻ യശ്വന്തപുര- തിരുവനന്തപുരം നോർത്ത് എസി എക്സ്പ്രസ് ആണ്. 15.25 മിനിറ്റ് കൊണ്ടാണ് ഈ ട്രെയിൻ സർവ്വീസ് നടത്തുന്നത്. 14 സ്റ്റോപ്പുകളും ഉണ്ട്.
ബെംഗളൂരിൽ നിന്നും എറണാകുളത്ത് എത്തുന്ന വന്ദേഭാരത് വെറും 8 മണിക്കൂർ കൊണ്ടാണ് യാത്ര പൂർത്തിയാക്കുന്നത്. അതുകൊണ്ട് തന്നെ സ്ലീപ്പർ വന്നാൽ വെറും 12 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തിയേക്കും. 16 കോച്ചുകളുള്ള സ്ലീപ്പറാണ് അനുവദിക്കുന്നതെങ്കിൽ 823 പേർക്കു യാത്ര ചെയ്യാം. തേഡ് എസിയിൽ 611 പേർക്കും സെക്കൻഡ് എസിയിൽ 188 പേർക്കും ഫസ്റ്റ് എസിയിൽ 24 പേർക്കും യാത്ര ചെയ്യാനാകും.
ആലപ്പുഴ വഴിയാക്കുമോ? അതേസമയം പുതിയ സ്ലീപ്പർ ആലപ്പുഴ വഴി വേണമെന്ന ആവശ്യമായി ആലപ്പുഴ എംപി കൂടിയായ കെസി വേണുഗോപാൽ ഉയർത്തുന്നത്.കേരളത്തിന്റെ തീരദേശ മേഖലയിലെ യാത്രക്കാർക്ക് ബെംഗളൂരുവിലേക്ക് വേഗതയേറിയ രാത്രിറെയിൽ കണക്റ്റിവിറ്റി നിലവിൽ പരിമിതമാണ്. അതിനാൽ ബെംഗളൂരു-നാഗർകോവിൽ റൂട്ടിൽ പുതുതായി ആരംഭിക്കുന്ന സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസ് ആലപ്പുഴ വഴി സർവീസ് നടത്തുകയും ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ആലപ്പുഴയിലെയും സമീപ തീരദേശ പ്രദേശങ്ങളിലെയും പ്രൊഫഷണലുകൾ, വിദ്യാർഥികൾ, വ്യാപാരികൾ എന്നിവരടക്കം വലിയൊരു വിഭാഗം ആളുകൾക്ക് പുതിയ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നത്തിനാലാണിത്. പ്രീമിയം സർവീസ് കൈകാര്യം ചെയ്യാൻ തീരദേശ റെയിൽപാത പൂർണമായും സജ്ജമാണ്. ആലപ്പുഴയിൽ സ്റ്റോപ്പ് അനുവദിക്കുന്നത് ദീർഘദൂര ട്രെയിൻ സർവീസുകളുടെ അപര്യാപ്തത നേരിടുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രയോജനമാകും. അനുകൂലമായ നിലപാട് റെയിൽവേയിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
LIVE