ഓണമെന്നാല്‍ മലയാൡളെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. ലോകത്തെവിടെയായാലും മലയാളികള്‍ ഓണം ആഘോഷിച്ചിരിക്കും. അതുകൊണ്ട് തന്നെയാണ് ഓണത്തിന് കേരളത്തിന്റെ ദേശീയോത്സവം എന്ന വിശേഷണം ലഭിച്ചതും. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പറയാറുള്ളത്. അതായത് മലയാളിയെ സംബന്ധിച്ചിടത്തോളം അത്രമേല്‍ സവിശേഷമാണ് ഓണം.
ജാതിമതഭേദമന്യേ എല്ലാവരും ആഘോഷിക്കുന്ന തിരുവോണം ഇത്തവണ ആഗസ്റ്റ് 26 നാണ്. ചിങ്ങ മാസത്തിലെ അത്തം നാള്‍ മുതല്‍ ഓണാഘോഷങ്ങളിലേക്ക് മലയാളികള്‍ കടക്കും. അത്തം മുതല്‍ പത്താം നാളിലാണ് പൊന്നിന്‍ തിരുവോണം വരുന്നത്. അത്തം മുതല്‍ 10 ദിവസം മുറ്റത്ത് പൂക്കളമിടും. അത്തം നാളില്‍ ചെറിയ പൂക്കളമായിരിക്കും ഇടുക. തിരുവോണമാകുമ്പോഴേക്കും പൂക്കളത്തിന്റെ വലിപ്പം കൂടും.
തിരുവോണത്തിനാണ് കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുകയും സദ്യയൊരുക്കുകയും വിവിധ കലാപരിപാടികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത്. ഓണവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും മൂര്‍ധന്യത്തില്‍ എത്തുന്നത് തിരുവോണത്തിന് ആയിരിക്കും. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ഐക്യവും മതേതരത്വവും വിളിച്ചോതുന്നതായിരിക്കും തിരുവോണ നാളിലെ ആഘോഷങ്ങളെല്ലാം.
ഐതിഹ്യം ഓണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ഐതിഹ്യങ്ങളുണ്ടെങ്കിലും മാവേലിയുമായി ബന്ധപ്പെട്ടുള്ള കഥയാണ് ഏറ്റവും പ്രചാരത്തിലുള്ളത്. അസുരരാജാവായ മഹാബലിയായിരുന്നു ഒരുകാലത്ത് മലയാള നാട് ഭരിച്ചിരുന്നത്. മഹാബലിയുടെ ഭരണത്തില്‍ നാനാജാതി വിഭാഗങ്ങളില്‍പ്പെട്ടവരും ഏകോദര സഹോദരങ്ങളെ പോലെയായിരുന്നു ജീവിച്ചിരുന്നത്. കള്ളവും ചതിയുമില്ലാത്ത കാലം.
മഹാബലിയുടെ ഭരണത്തിന്റെ മാഹാത്മ്യത്തില്‍ അസൂയ പൂണ്ട ദേവന്‍മാര്‍ മഹാവിഷ്ണുവിനോട് പോയി പരാതിപ്പെട്ടു. ദേവന്‍മാരുടെ സങ്കടം തീര്‍ക്കാമെന്നേറ്റ മഹാവിഷ്ണു വാമനാവതാരം പൂണ്ട് ഭൂമിയിലെത്തി. മഹാബലിയുടെ കൊട്ടാരത്തിലെത്തിയ വാമനന്‍ തനിക്ക് മൂന്ന് വരം വേണമെന്നാവശ്യപ്പെട്ടു. ആദ്യം ആകാശവും ഭൂമിയും വരമായി തേടിയ വാമനന് മൂന്നാമത്തെ വരത്തിനായി മഹാബലി തന്റെ ശിരസ് തന്നെ നല്‍കി.
പിന്നാലെ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി. ഇതിന് ശേഷം വര്‍ഷത്തിലൊരിക്കല്‍ മഹാബലിക്ക് ഭൂമിയിലെത്താനുള്ള വരദാനം വാമനന്‍ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മഹാബലി വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ എത്തുന്ന ദിനമാണ് തിരുവോണമായി ആഘോഷിക്കുന്നത്.
ഓണാശംസകള്‍ നേരാം എല്ലാവര്‍ക്കും എന്റേയും കുടുംബത്തിന്റേയും തിരുവോണാശംസകള്‍ പൂവിളികളുടെ മറ്റൊരു പൊന്നോണക്കാലം കൂടി, എല്ലാവര്‍ക്കും ആശംസകള്‍
പൂക്കളമൊരുക്കിയും സദ്യവിളമ്പിയും ഓണമാഘോഷിക്കാം, ആശംസകള്‍ നേരുന്നു, ഓണം വന്നോല്ലോ, ഊഞ്ഞാലിട്ടല്ലോ... തിരുവോണാശംസകള്‍ പൂവിളി പൂവിളി പൊന്നോണമായ്... എല്ലാവര്‍ക്കും തിരുവോണാശംസകള്‍ മലയാള മണ്ണിന്റെ ദേശീയോത്സവം.. ഏവര്‍ക്കും നല്ലൊരു ഓണം നേരുന്നു,
നന്മകള്‍ നിറയട്ടെ... പൂവിളികള്‍ ഉയരട്ടെ, ഓണാശംസകള്‍ മണ്ണിലും മനസിലും പൊന്നാണക്കാലത്തിന്റെ നന്മ പരക്കെട്ട, ആശംസകള്‍
LIVE