Select Location
All Locations
State
Region
City / District
അമസോണ്‍,സ്വിഗ്വി,ഇൻസ്റ്റാമാർട്ട്,ബിഗ് ബാസ്കറ്റ് എന്നിവയ്ക്ക് ലൈസൻസ് നഷ്ടമായേക്കും;നടപടിയുമായി കർണാടക എഫ്ഡിഎ

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ അമസോണ്‍ , സ്വിഗ്വി, ഇൻസ്റ്റ മാർട്ട് , ബിഗ് ബാസ്കറ്റ് എന്നിവയുടെ ലൈസൻസ് സസ്പെന്‍റ് ചെയ്യണമെന്ന നിർദേശവുമായി കർണാടക ഫുഡ് സേഫ്റ്റി ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ലൈസൻസ് സസ്പെൻ്റ് ചെയ്താൽ ഈ പ്ലാറ്റ്ഫോമുകൾക്ക് കർണാടകത്തിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുമതി ഉണ്ടാകില്ല.
ഉമ്മത്തിന്റെ കായയും വിത്തുകളും ഭക്ഷ്യയോഗ്യമെന്ന പേരിൽ എഫ് എസ് എസ് എ ഐ ലൈസൻസും രജിസ്ട്രേഷൻ നമ്പറും സഹിതം വിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നോട്ടീസ് നൽകിയിട്ടും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കമ്പനികൾ പരാജയപ്പെട്ടതായി വകുപ്പ് ചൂണ്ടിക്കാട്ടി
മാരകമായ വിഷമാണ് ഉമ്മത്തിൻ കായ (മാഡ് ആപ്പിൾ അ്ലെങ്കിൽ ഡെവിൾസ് ട്രംപറ്റ്). ഇവയുടെ കായും പൂക്കളും കഴിച്ചാൽ ശ്വാസതടസം, തലകറക്കം പോലുള്ള അസ്വസ്ഥതകൾക്ക് കാരണമായേക്കും. ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം. 'ഉമ്മത്തിൻ കായ മാരക വിഷമാണ്. ഇത് കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇവയുടെ വിൽപ്പനയും വിതരണവും വിൽപ്പനയ്ക്കായുള്ള പ്രദർശനവും ,മനുഷ്യർക്ക് ഉപയോഗിക്കാമെന്ന തരത്തിൽ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലൂടെയുള്ള പ്രമോഷനും പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ്', സർക്കാർ ഉത്തരവിൽ പറഞ്ഞു.
അതിനാൽ ഉമ്മത്തിൻകായയുടെ വിൽപ്പന എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാതരം പരസ്യങ്ങളും നീക്കം ചെയ്യണമെന്നും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളോട് എഫ് ഡി എ ആവശ്യപ്പെടുകയായിരുന്നു. കമ്പനികൾ ഉടൻ തന്നെ എഫ് ഡി എ ഹിയറിംഗിൽ ഹാജരാകണമെന്നും രേഖാമൂലമുള്ള മറുപടി നൽകണമെന്നും ഉത്തരവിൽ നിർദേശിച്ചു.
അതേസമയം നോട്ടീസ് ലഭിച്ചതിന് പിന്നാലെ തന്നെ കമ്പനി പ്രതിനിധികൾ എഫ് ഡി എ കോടതിയിൽ ഹാജരായി. അമസോണ്‍ രേഖാമൂലമുള്ള മറുപടി നൽകിയെങ്കിലും സ്വിഗ്വിയും ഇൻസ്റ്റാമാർട്ടും രേഖകൾ നൽകിയിട്ടില്ല. ഉമ്മത്തിൻ കായയുടെ വിൽപന അവസാനിപ്പിച്ചതായി ബിഗ് ബാസ്കറ്റ് അറിയിച്ചു. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് വ്യക്തമാക്കുന്ന ലേബൽ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തുമെന്നും കമ്പനി എഫ് ഡി എയെ അറിയിച്ചു. എന്നാൽ കമ്പനികളുടെ വിശദീകരണത്തിൽ തൃപ്തരല്ലെന്നും അതിനാൽ ഉത്തരവ് പാലിക്കുന്നതുവരെ ലൈസൻസുകൾ സസ്പെൻ്റ് ചെയ്യണമെന്നും എഫ് ഡി എ വ്യക്തമാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തത്സ്ഥിതി തുടരട്ടെയെന്നാണ് എഫ് ഡി എ അറിയിച്ചത്. കമ്പനികൾ ഉടൻ തന്നെ കംപ്ലെയിൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നും


One India Malayalam 22 minutes ago
Home Flash News