ബെംഗളൂരുവിലേക്ക് പൊന്നാനിയില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസ്. വാരാന്ത്യ സര്‍വീസ് ആയിട്ടാണ് സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ യാത്ര. വ്യാഴാഴ്ച പൊന്നാനിയില്‍ നിന്ന് ബെംഗളൂരുവിലേക്കും വെള്ളിയാഴ്ച ബെംഗളൂരുവില്‍ നിന്ന് പൊന്നാനിയിലേക്കും സര്‍വീസുണ്ടാകും. കൂടാതെ ഞായറാഴ്ച പൊന്നാനിയില്‍ നിന്ന് ബെംഗളൂരുവിലേക്കും തിങ്കളാഴ്ച ബെംഗളൂരുവില്‍ നിന്ന് പൊന്നാനിയിലേക്കും ബസ് സര്‍വീസ് നടത്തും.
682 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യം തിരൂര്‍, താനൂര്‍ കോഴിക്കോട് വഴി വയനാട്ടിലൂടെയാണ് സര്‍വീസ് അറിയിപ്പ് വന്നത്. എന്നാല്‍ പിന്നീട് റൂട്ടില്‍ ചില മാറ്റം വരുത്തി. തിരൂര്‍, മലപ്പുറം അരീക്കോട് വഴിയാണ് സര്‍വീസ് തുടങ്ങിയിരിക്കുന്നത്. ബെംഗളൂരുവിലേക്കുള്ള ആദ്യദിന സര്‍വീസ് ഞായറാഴ്ച പുറപ്പെട്ടു. ഇന്ന് ബെംഗളൂരുവില്‍ നിന്ന് പൊന്നാനിയിലേക്ക് ബസ് എത്തും. ഹൗസ് ഫുള്‍ ആയിട്ടാണ് ആദ്യ സര്‍വീസ് എന്ന് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ അറിയിച്ചു.
നിരവധി മലയാളികള്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന നഗരമാണ് ബെംഗളൂരു. യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ ആണ് മലബാറിലുള്ളവര്‍ ബെംഗളൂരു യാത്രയ്ക്ക് ആശ്രയിക്കുന്നത്. കൂടാതെ സ്വകാര്യ ബസ് സര്‍വീസുകളും. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതാണ് ഗതാഗത വകുപ്പ് പരിഗണിച്ചത്. പൊന്നാനിയല്‍ കെപി നൗഷാദലി എംഎല്‍എയും തിരൂരില്‍ കുറുക്കോളി മൊയ്തീന്‍ എംഎല്‍എയും സര്‍വീസ് ഉദ്ഘാടനം ചെയ്തു.
LIVE