വേദപാഠത്തില്‍ ചരിത്രം കുറിച്ച് ദേവവ്രത്: പത്തൊമ്പതുകാരന് അഭിനന്ദനവുമായി രാജ്യം, മുന്നൂറ് വര്‍ഷത്തിനിടയില്‍ ഇത് അപൂർവം
വാരണാസി: ശുക്ലയജുര്‍വേദത്തിലെ മാധ്യന്ദിനി ശാഖ ദണ്ഡക്രമപാരായണത്തിലൂടെ പൂര്‍ത്തിയാക്കി ചരിത്രം കുറിച്ച പത്തൊമ്പതുകാരന് അഭിനന്ദനവുമായി രാജ്യം. പൂനെ അഹല്യാനഗര്‍ സ്വദേശി ദേവവ്രത് മഹേഷ് രേഖെ ആണ് വേദമൂര്‍ത്തിയായി പ്രഖ്യാപിക്കപ്പെട്ടത്. മുന്നൂറ് വര്‍ഷത്തിനിടയില്‍ അപൂര്‍വമായാണ് ഒരാള്‍ ഇത്തരത്തിലൊരു സാധന പൂര്‍ത്തിയാക്കിയിട്ടുള്ളൂ എന്ന് പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു.