ബാറ്റ്മാൻ സിനിമകളിലെ 'ടംബ്ലർ' സ്വന്തമാക്കി നെയ്മർ
ബ്രസീൽ ഫുട്ബോൾ സൂപ്പർതാരം നെയ്മർ ജൂനിയർ തന്റെ ആഡംബര വാഹനശേഖരത്തിലേക്ക് പുതിയൊരു അതിഥിയെക്കൂടി എത്തിച്ചു. ക്രിസ്റ്റഫര്‍ നോളന്റെ ഡാർക്ക് നൈറ്റ് സിനിമകളിലൂടെ ലോകപ്രശസ്തമായ ബാറ്റ്മൊബീലാണ് പുതിയ വാഹനം. പ്രത്യേകമായി നിർമിച്ച വാഹനത്തിന് ഏകദേശം 10.8 കോടി രൂപ വില വരുമെന്നാണ് റിപ്പോർട്ട്.