ആലുവ കൊലക്കേസ് ബെയ്സ് ചെയ്ത് ഉണ്ടാക്കിയ കഥ, മമ്മൂക്കയുടെ രാമനാഥൻ IPS ഉണ്ടായ കഥ പറഞ്ഞ് വിനയൻ
മമ്മൂട്ടി നായകനായി 2001-ൽ വിനയൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് രാക്ഷസരാജാവ്. മമ്മൂട്ടിയെ നായകനാക്കി രണ്ട് സിനിമകളാണ് വിനയന്‍ സംവിധാനം ചെയ്തിട്ടുള്ളത്. ദാദാസാഹിബും രാക്ഷസ രാജാവും. ആ വർഷത്തെ ഓണം റിലീസായി മോഹൻലാലിന്റെ രാവണപ്രഭു ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു രാക്ഷസരാജാവിന്റെ റിലീസ്. രാമനാഥൻ എന്ന ഐപിഎസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ വിനയൻ. മമ്മൂക്കയുടെ നിർദേശപ്രകാരമാണ് രാക്ഷസരാജാവിന്റെ കഥ ഒരുക്കിയതെന്നും നാലു ദിവസം കൊണ്ട് ഉണ്ടായ സിനിമായാണ് രാക്ഷസരാജാവ് എന്നും വിനയൻ പറയുന്നു.