‘എന്നെ വിറ്റ് കാശുണ്ടാക്കുന്നു’: പരാതിയുമായി കമൽഹാസൻ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും
ചെന്നൈ ∙ തന്റെ വ്യക്തി അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു നടൻ കമൽഹാസൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തന്റെ പേര്, ചിത്രങ്ങൾ, വ്യക്തിത്വവുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവ വാണിജ്യപരമായി ചൂഷണം ചെയ്യുന്നതു തടയണമെന്നാണ് ആവശ്യം.