വീട്ടിൽ നിന്നിറങ്ങിയത് കറുപ്പ് വെൽഫയർ കാറിൽ, അടിമുടി ‘കറുപ്പ്’ അണിഞ്ഞ് വിജയ് സിബിഐയ്ക്ക് മുന്നിൽ
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായി വിജയ് സിബിഐക്ക് മുന്നിൽ ഹാജരായി. ചൈന്നൈയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലാണ് താരം ഡൽഹിയിലെത്തിയത്. അടിമുടി കറുപ്പണിഞ്ഞാണ് താരം സിബിഐക്ക് മുന്നിലേക്ക് എത്തിയത്. നീലാങ്കരയിലെ വസതിയിൽ നിന്ന് കറുപ്പ് ഷർട്ടും പാന്റും ധരിച്ച് കയ്യിൽ സൈഡ് ബാഗുമായാണ് താരം പുറപ്പെട്ടത്. കറുപ്പ് വെൽഫയർ കാറിലാണ് വിജയ് ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചത്. ടിവികെ നേതാക്കളായ ആദവ് അർജുന, നിർമൽ കുമാർ എന്നിവരും വിജയ്യ്ക്കൊപ്പമുണ്ടായിരുന്നു.