വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ ഓണം റിലീസ്
വിസ്മയ മോഹൻലാൽ നായികയാകുന്ന ‘തുടക്കം’ എന്ന ചിത്രം ഓണം റിലീസായി എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസിന്റെ സൂചനകൾ പുറത്തു വരുന്നത്. ഒരു ബസിന്റെ വിൻഡോ സീറ്റിലിരുന്ന് അനന്തതയിലേക്ക് നോക്കി ഇരിക്കുന്ന വിസ്മയയെ പുതിയ പോസ്റ്ററിൽ കാണാം. ‘വിസ്മയ തുടക്കം’ എന്ന അടിക്കുറിപ്പോടെയാണ് പുതിയ പോസ്റ്റർ മോഹൻലാൽ പങ്കുവച്ചത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷിനെയും പോസ്റ്ററിൽ കാണാം