‘തനി തള്ള വൈബ്’, പ്രകമ്പനത്തിലെ പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്ത്
ഗണപതി, സാഗര്‍ സൂര്യ, അൽ അമീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ‘പ്രകമ്പന’ത്തിലെ ‘തള്ള വൈബ്’ പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ബിബിൻ അശോക് സംഗീതം നൽകിയിരിക്കുന്നു. പ്രണവും ശശിയും പുഷ്പവതിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘സോഷ്യൽ മീഡിയയിൽ ട്രെൻഡ് സെറ്ററാകാൻ പോകുന്ന പാട്ടാണിത്’ എന്നാണ് ലിറിക്കൽ വിഡിയോയ്ക്ക് കമന്റുകൾ വരുന്നത്.