‘മൈ ഫോൺ നമ്പർ ഈസ് 2255’; വിൻസെന്റ് ഗോമസിന്റെ ആ മാന്ത്രിക സംഖ്യ വീണ്ടും ലാലേട്ടനൊപ്പം
മലയാള സിനിമയിലെ എക്കാലത്തെയും മാസ് ഡയലോഗുകളിൽ ഒന്നായ ‘മൈ ഫോൺ നമ്പർ ഈസ് 2255’ വീണ്ടും വാർത്തകളിൽ നിറയുന്നു. ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലൂടെ മലയാളി മനസ്സിനെ ആവേശത്തിലാഴ്ത്തിയ ആ മാന്ത്രിക സംഖ്യ തന്റെ പുത്തൻ വാഹനത്തിനായും സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പർ താരം മോഹൻലാൽ.