പുതിയ സിനിമകൾക്കായി കാത്ത് നിൽക്കാതെ; തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു
പുതിയ രണ്ട് സിനിമകളുടെ തിരക്കഥ പൂർത്തിയാക്കി വച്ചിരുന്നെങ്കിലും അത് സിനിമയാകുന്നതിന് മുന്നെ തിരക്കഥകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം 41 വയസായിരുന്നു. നല്ല നിലാവുള്ള രാത്രി എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. 2023 ലാണ് സിനിമ പുറത്തിറങ്ങിയത്. മുർഫി ദേവസിയാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. ചെമ്പൻ വിനോദ്, ബാബുരാജ്, ബിനു പപ്പു, ഗണപതി തുടങ്ങിയ നിരവധി പേർ പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു നല്ല നിലാവുള്ള രാത്രി.