ഇറാന്‍ പട്ടാളം റെയ്ഡ് നടത്തിയത് വെറുതേയാകും? ജനങ്ങള്‍ക്ക് ഫ്രീ ഇന്‍റര്‍നെറ്റ് നല്‍കാന്‍ മസ്ക്; വന്‍ നീക്കം
ഇന്‍റര്‍നെറ്റ് വിലക്കിയ ഇറാന്‍ ഭരണകൂടത്തിന്‍റെ നടപടി പൊളിക്കാന്‍ മസ്കിനെ കൂട്ടുപിടിച്ച് ഡോണള്‍ഡ് ട്രംപ്. ശനിയാഴ്ച മുതല്‍ പടിഞ്ഞാറന്‍ ടെഹ്റാനിലെ വീടുകളില്‍ ഇരച്ചുകയറിയ ഇറാന്‍ സൈന്യം സ്റ്റാര്‍ലിങ്ക് ഗിയറുകളും ഡിഷുകളും പിടിച്ചെടുത്തിരുന്നു. ഇതോടെ ഇറാനിലെ തല്‍സമയ വിവരങ്ങള്‍ പുറം ലോകത്തെ അറിയിക്കാന്‍ പ്രക്ഷോഭകാരികള്‍ക്കുള്ള മാര്‍ഗവും അടഞ്ഞിരുന്നു. മസ്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ തീരുമാനിച്ചതോടെ സ്റ്റാര്‍ലിങ്ക് റീസിവര്‍ ഉള്ളവര്‍ക്കെല്ലാം ഇന്‍റര്‍നെറ്റ് വീണ്ടും ലഭ്യമാകും. ഇതിന് പണം നല്‍കേണ്ടി വരില്ലെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇക്കാര്യം സ്റ്റാര്‍ലിങ്ക് ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇറാനിലെ ജനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ച് മസ്കുമായി താന്‍ സംസാരിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നടപടി.