‘നാടിന്റെ കാവലാളായി തോളോടുതോൾ ചേർന്ന് നടന്ന കാലങ്ങൾ’; ദുബായ് ഭരണാധികാരിയെ ആദരിച്ച് അബുദാബി ഭരണാധികാരി
അബുദാബി ∙ മണൽക്കാറ്റുകളെ അതിജീവിച്ച് ഒരു രാജ്യം പടുത്തുയർത്തിയ രണ്ട് നേതാക്കൾ അബുദാബിയിലെ ഖസർ അൽ ബഹ്‌റിൽ കണ്ടുമുട്ടിയപ്പോൾ അത് കേവലമൊരു ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നില്ല; മറിച്ച് രണ്ട് ദശാബ്ദക്കാലത്തെ വിപ്ലവകരമായ ഭരണനേട്ടങ്ങളുടെ ഓർമപ്പെടുത്തലായി മാറി.