ചരിത്രത്തിലാദ്യം! ബഹിരാകാശ നിലയത്തിൽ മെഡിക്കൽ എമർജൻസി; ക്രൂ-11 സംഘം അടിയന്തരമായി തിരിച്ചിറങ്ങുന്നു
രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ (ISS) 25 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായി ഒരു മെഡിക്കൽ എമർജൻസിയെത്തുടർന്ന് ബഹിരാകാശ സഞ്ചാരികള്‍ അടിയന്തരമായി ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നു. നാസയുടെ സ്‌പേസ് എക്‌സ് ക്രൂ-11 ദൗത്യസംഘമാണ് കാലാവധി തീരും മുൻപേ മടങ്ങുന്നത്. സംഘത്തിലെ ഒരു അംഗത്തിന് നേരിട്ട ആരോഗ്യപ്രശ്നമാണ് ഇത്തരമൊരു അസാധാരണ തീരുമാനത്തിലേക്ക് നാസയെ നയിച്ചത്.