അഫ്ഗാന് മുന്നിൽ വാതിലടച്ച് ‘പണി ഇരന്നു വാങ്ങി’ പാക്കിസ്ഥാൻ; കോളടിച്ചത് ഇന്ത്യയ്ക്ക്, കിട്ടിയത് 1,800 കോടിയുടെ പുതിയ മാർക്കറ്റ് ബിസിനസ് ഡെസ്ക്
അഫ്ഗാനു മുന്നിൽ അതിർത്തി അടച്ച പാക്കിസ്ഥാൻ ഫലത്തിൽ ഇന്ത്യയ്ക്ക് തുറന്നു നൽകിയത് ശതകോടികളുടെ വരുമാനം വാരാവുന്ന പുതിയ മാർക്കറ്റ്. പാക്ക്-അഫ്ഗാൻ അതിർത്തി കഴിഞ്ഞ ഒക്ടോബർ മുതൽ പാക്കിസ്ഥാൻ അടച്ചിട്ടിരിക്കുകയാണ്. സംഘർഷത്തിനിടയിലും ഇതു തുറന്നുനൽകണമെന്ന അഭ്യർഥന അഫ്ഗാൻ ഭരിക്കുന്ന താലിബാൻ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, പാക്കിസ്ഥാൻ വഴങ്ങിയില്ല. എന്നാലിനി, പാക്കിസ്ഥാനുമായി വ്യാപാരബന്ധം ഇല്ലെന്ന് താലിബാനും കടുത്ത നിലപാടെടുക്കുകയായിരുന്നു. ഇതാകട്ടെ, ഇന്ത്യയ്ക്ക് തുറന്നുനൽകിയത് കോടികളുടെ പുതിയ വിപണിയും.