ജോർജുകുട്ടിയും കുടുംബവും ഇത്തവണയും രക്ഷപ്പെടുമോ?; റിലീസ് തീയതി പ്രഖ്യാപിച്ച് 'ദൃശ്യം 3'
ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.