ഗൾഫിലെ സൂപ്പർഹിറ്റ് എസ്‍യുവി ജെടൂർ ടി2 ഇന്ത്യയിലേക്ക്
ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ പാസഞ്ചര്‍ വാഹന വിഭാഗമായ ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷത്തെ ആദ്യ മോഡല്‍ പുറത്തിറക്കാനൊരുങ്ങുന്നു. ചൈനീസ് കാര്‍ കമ്പനിയായ ചെറിയുമായി സഹകരിച്ച് ഇന്ത്യയില്‍ ഓഫ് റോഡ് മോഡലായ ജെടൂര്‍ ടി2 പുറത്തിറക്കാനാണ് ജെഎസ്ഡബ്ല്യു ശ്രമം. ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്ത് പുറത്തിറക്കുന്ന പുതിയ മോഡല്‍ ജെഎസ്ഡബ്ല്യു ബാഡ്‌ജോടെയായിരിക്കും എത്തുകയെന്ന സവിശേഷതയുമുണ്ട്