ക്രൂ 11 തിരിച്ചിറക്കം വിജയം; ആ രോഗവിവരം നാസയുടെ രഹസ്യപേടകത്തിൽ; മുൾമുനയിൽ പത്തര മണിക്കൂർ
കലിഫോർണിയ∙ ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യ പ്രശ്നത്തെത്തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങുന്ന ക്രൂ-11 ദൗത്യ സംഘം ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.11ന് കലിഫോർണിയ തീരത്ത് കടലിൽ സുരക്ഷിതമായി ഇറങ്ങി. (സ്പ്ലാഷ് ഡൗൺ). 13 മിനിറ്റ് നീളുന്ന ഡീഓർബിറ്റ് ജ്വലനത്തിനു ശേഷമാണ് സഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള ഡ്രാഗൺ പേടകം കടലിൽ ഇറങ്ങിയത്. വൈദ്യചികിത്സ ആവശ്യമുള്ള ഒരു യാത്രികനും മറ്റു മൂന്നു ക്രൂ അംഗങ്ങളുമാണ് മടങ്ങുന്നത്.