പുതിയ സെല്‍റ്റോസ് കേരളത്തില്‍ അവതരിപ്പിച്ച് കിയ ഇന്ത്യ
പുതിയ കിയ സെല്‍റ്റോസ് കേരളത്തിൽ അവതരിപ്പിച്ച് കിയ ഇന്ത്യ. കൊച്ചിയിലെ ഫോറം മാളിൽ വച്ച് നടന്ന ചടങ്ങില്‍ കിയ ഇന്ത്യ സൗത്ത് റീജിയണൽ ജനറൽ മാനേജർ രാഹുൽ നികം പുതിയ മോഡൽ അവതരിപ്പിച്ചു. ഇഞ്ചിയോൺ കിയ എം.ഡി നയീം ഷാഹുൽ, എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാർ എൻ തുടങ്ങിയവര്‍ ചടങ്ങിന്റെ ഭാഗമായി.