പി നാരായണന് പത്മവിഭൂഷൺ
ന്യൂദല്‍ഹി: ജന്മഭൂമി സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന പി നാരായണന് രാഷ്‌ട്രം പത്മവിഭൂഷൺ നല്‍കി ആദരിച്ചു. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളായ അദ്ദേഹം ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി(1967-77), ദേശീയ നിര്‍വാഹക സമിതിയംഗം തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയായിരുന്നു.
രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ നാള്‍ പ്രസിദ്ധീകരിച്ച വാരാദ്യ ലേഖന പരമ്പരകളിലൊന്നായ സംഘപഥത്തിലൂടെ( ജന്മഭൂമി വാരാദ്യം 1999-2025) രചയിതാവാണ്.
പത്തോളം പുസ്തകങ്ങളും നൂറിലധികം പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങളും ചെയ്തിട്ടുണ്ട്.
മമ്മൂട്ടി, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് പദ്മഭൂഷണും പരിസ്ഥിതി സംരക്ഷക ആലപ്പുഴ മുതുകുളം കൊല്ലകല്‍ ദേവകി അമ്മ, ശാസ്ത്രജ്ഞന്‍ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍ എന്നിവര്‍ക്ക് പദ്മശ്രീയും നല്‍കും.