Select Location
All Locations
State
Region
City / District
സഹതാരങ്ങൾ പിങ്ക് നിറത്തിലുള്ള ബൂട്ടുമായി ഇറങ്ങുമ്പോൾ ഒലീസെ വരുന്നതാവട്ടെ നീലനിറത്തിലുള്ള ബൂട്ടണിഞ്ഞും

FIFA WC 2026 ബൂട്ട് തൊട്ട് കളിക്കേണ്ട; മൈക്കൽ ഒലീസെ സ്പോൺസറുടെ പേരില്ലാത്ത ബൂട്ടിടാൻ ഒരു കാരണമുണ്ട്

ലോകകപ്പിൽ കളിക്കാനിറങ്ങുന്ന ഭൂരിഭാഗം താരങ്ങളും അവരുടെ സ്പോൺസർമാർ പ്രത്യേകം തയാറാക്കിയ ബൂട്ടുകൾ അണിയുമ്പോൾ ഫ്രഞ്ച് താരം മൈക്കൽ ഒലീസെയുടെ ബൂട്ടിൽ മാത്രം സ്പോൺസറുടെ പേരോ ലോഗോയോ കാണാൻ സാധിക്കില്ല. സഹതാരങ്ങൾ പിങ്ക് നിറത്തിലുള്ള ബൂട്ടുമായി ഇറങ്ങുമ്പോൾ ഒലീസെ വരുന്നതാവട്ടെ നീലനിറത്തിലുള്ള ബൂട്ടണിഞ്ഞും.

ലോക ഫുട്ബോളിലെ മിന്നും താരമായിട്ടും ഒലീസെയുടെ ബൂട്ടിൽ മാത്രം എന്തുകൊണ്ടാവാം സ്പോൺസറുടെ പേരില്ലാത്തത്? ഉത്തരം ലളിതം; തന്റെ സ്റ്റൈലിൽ വിട്ടുവീഴ്ച ചെയ്യാൻ ഒലീസെ തയാറല്ല! ക്ലബ് ഫുട്ബോളിലായാലും ദേശീയ ടീമിലായാലും തന്റെ സോക്സിനും ജഴ്സിക്കും യോജിച്ച നിറത്തിലുള്ള ബൂട്ടുകൾ മാത്രമേ ഒലീസെ ഇടാറുള്ളൂ. ഇതിൽ സ്പോൺസർമാരുടെ പേരോ ലോഗോയോ വച്ച് ‘സ്റ്റൈൽ നഷ്ടപ്പെടുത്താൻ’ ഒലീസെയ്ക്ക് താൽപര്യമില്ല.


Manorama News 2 hours ago
Home Flash News