അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനു പിന്നാലെ വിദേശ ടി 20 ലീഗിൽ അരങ്ങേറാൻ ഒരുങ്ങി മുൻ ഇന്ത്യൻ നായകൻ അജിൻക്യ രഹാനെ. യൂറോപ്യൻ ടി 20 പ്രീമിയർ ലീഗിന്റെ ആദ്യ എഡിഷനിൽ താരം ആംസ്റ്റർഡാം ഫ്ലെയിംസിനായി കളത്തിലിറങ്ങും. ഐപിഎല്ലിലും ടി 20 ലോകകപ്പിലും ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുംതൂണായിരുന്ന താരം ആംസ്റ്റർഡാം ഫ്ലെയിംസുമായി കരാർ ഒപ്പിട്ടെന്ന് ഇന്നലെ ആണ് പ്രഖ്യാപിച്ചത്.
പലപ്പോഴും ടെസ്റ്റ് സ്പെഷ്യലിസ്റ്റായി അറിയപ്പെട്ടിരുന്നെങ്കിലും ടി 20 ക്രിക്കറ്റിലും മികച്ച മത്സര പരിചയമുള്ള താരമാണ് രാഹനെ. ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ടി 20 മത്സരങ്ങളും കളിച്ച അദ്ദേഹം ഐപിഎല്ലിൽ 212 മത്സരങ്ങളും കളിച്ചു. ടി 20 ഫോർമാറ്റിൽ ഇതുവരെ 127 സ്ട്രൈക്ക് റേറ്റിൽ 7968 റൺസും താരം നേടിയിട്ടുണ്ട്. നേരത്തെ രാഹുൽ ദ്രാവിഡ് ഉടമയായിട്ടുള്ള ലീഗിലെ ടീമുകളിൽ ഒന്നായ ഡബ്ലിൻ ഗാർഡിയൻസ് ഇന്ത്യയുടെ എക്കാലത്തെയൂം മികച്ച സ്പിന്നർമാരിൽ ഒരാളായ രവിചന്ദ്രൻ അശ്വിനെ നായകനായും മെൻറ്റർ ആയും പ്രഖ്യാപിച്ചിരുന്നു.
LIVE