മൊബൈൽ ഫോൺ ഉപയോഗിച്ചതിന് അച്ഛൻ വഴക്ക് പറഞ്ഞതിൽ മനംനൊന്ത് 13 കാരി ജീവനൊടുക്കി
മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് അച്ഛൻ വഴക്ക് പറഞ്ഞതിൽ മനംനൊന്തം 13 കാരി ജീവനൊടുക്കി. എറണാകുളം നെടുമ്പാശേരി സ്വദേശിയായ ഒമ്പതാം ക്ലാസു വിദ്യാർത്ഥിനിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം കുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നിർമാണ തൊഴിലാളിയായ അച്ഛൻ വീട്ടിലെ ആവശ്യത്തിനായുള്ള ഫോണിലേക്ക് വിളിച്ചപ്പോൾ കുട്ടി ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്നു. വീട്ടിലെത്തിയ അച്ഛൻ ഇക്കാര്യം ഇത് ചോദ്യം ചെയ്യുകയും വഴക്കുപറയുകയും ചെയ്തു. പിന്നാലെയാണ് വിദ്യാർത്ഥിനി മുറിയിൽ കയറി ജീവനൊടുക്കിയതെന്നാണ് വിവരം.
കൊച്ചി വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയാണ് കുട്ടിയുടെ അമ്മ. കുട്ടി കുന്നുകര ക്രിസ്തുരാജ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പോ മറ്റം സംശയാസ്പദമായ യാതൊന്നും കണ്ടെത്തിയിട്ടില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.