Select Location
All Locations
State
Region
City / District
LIVE
സംസ്ഥാനത്ത് ഒന്നാം ഓണം വരെയുള്ള ദിവസങ്ങളിൽ‌ മഴയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബംഗാൾ–ബംഗ്ലദേശ് തീരങ്ങൾക്ക് സമീപം വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനു പിന്നാലെയാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി

മഴയിൽ കുതിരുമോ ഓണാഘോഷം ?; പ്രവചനവുമായി കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ‌ അലർട്ട്.

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഒന്നാം ഓണം വരെയുള്ള ദിവസങ്ങളിൽ‌ മഴയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബംഗാൾ–ബംഗ്ലദേശ് തീരങ്ങൾക്ക് സമീപം വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി.രൂപപ്പെട്ടതിനു പിന്നാലെയാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായ.
സംസ്ഥാനത്ത് ഇന്ന് മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കോ ആണ് സാധ്യത. ഓഗസ്റ്റ് 23,24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. തിങ്കൾ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃ.ചൊവ്വ: കോട്ടയം, ഇടുക്കി, എറണാകുളം.


Manorama News 1 hour ago
Home Flash News