Select Location
All Locations
State
Region
City / District
LIVE
പ്രവൃത്തി പരിചയം വേണ്ട, ബിരുദം മാത്രം മതി: ഇൻഡി​ഗോയിൽ ജോലി ഒഴിവ്

പ്രമുഖ വിമാന കമ്പനിയായ ഇൻഡി​ഗോ കൊച്ചി എയർപോർട്ടിലേക്ക് നിരവധി തസ്തികകളിൽ നിയമനം നടത്തുന്നു. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. ബിരു​ദമാണ് അടിസ്ഥാന യോ​ഗ്യത. പ്രവൃത്തി പരിചയം ആവശ്യമില്ല.
ടെർമിനൽ സർവ്വീസ്, സെക്യൂരിറ്റി, റാംപ് എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. യാത്രക്കാരുടെ ചെക്ക്-ഇൻ, ബോർഡിം​ഗ്, ല​ഗേഷ് കൈകാര്യം ചെയ്യൽ എന്നിവയാണ് ടെർമിനൽ സർവ്വീസ് തസ്തികയിലേക്ക് നിയമനം നേടുന്ന ജീവനക്കാരന്റെ ചുമതലകൾ. യാത്രക്കാരെയും ല​ഗേജുകളും പരിശോധിക്കൽ എന്നിവയാണ് സെക്യൂരിറ്റിയുടെ ചുമതലകൾ. റാംപിൽ നിയമനം നേടുന്ന വ്യക്തി വിമാനത്തിന്റെ ​ഗ്രൗണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.
ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് നിയമനം നേടാനുള്ള അടിസ്ഥാന യോ​ഗ്യത. ഫ്രഷേഴ്സിനും പരിചയസമ്പന്നർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ശരീരത്തിൽ പുറത്ത് കാണുന്ന രീതിയിൽ ടാറ്റുകൾ പാടില്ല, റൊട്ടേഷണൽ ഷിഫ്റ്റിൽ ജോലി ചെയ്യാൻ സാധിക്കണം എന്നിവയാണ് നിയമനം നേടാനുള്ള മറ്റു യോ​ഗ്യതകൾ. അപേക്ഷകൾ ഓൺലൈൻ മുഖേനയാണ് സമർപ്പിക്കേണ്ടത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പരീക്ഷയും അഭിമുഖവും ഉണ്ടാവും.
ആദ്യ രണ്ട് റൗണ്ടുകൾ പാസാകുന്നവരെ കൊച്ചിയിൽ മുഖാമുഖ അഭിമുഖത്തിന് വിളിക്കും. അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖകളും യോ​ഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സമർപ്പിക്കണം. ഇനി പ്രവൃത്തിപരിചയമുള്ളവരാണെങ്കിൽ എക്സ്പീരിയൻസ് സർട്ടിക്കറ്റ്, സാലറി സ്ലിപ്പ് എന്നിവ ഹാജരാക്കണം.


Kairali News 1 hour ago
Home Flash News