Select Location
All Locations
State
Region
City / District
ചരിത്രം കുറിച്ച് ക്രിസ്ത്യാനോ റൊണാൾഡോ; തുടർച്ചയായ 25 സീസണുകളിൽ ഗോൾ നേടുന്ന ആദ്യ താരമായി ഇതിഹാസതാരം

തുടർച്ചയായ ഇരുപത്തി അഞ്ചാം സീസണിൽ ഗോൾ നേടി ചരിത്രം കുറിച്ചു പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്ത്യാനോ റൊണാൾഡോ. സൗദി പ്രൊ ലീഗിൽ അൽ റിയാദിനെതിരെ സ്വന്തം ടീമായ അൽ നാസറിന്റെ ഗോൾ നേടിയതോടെയാണ് താരം ചരിത്ര നേട്ടം കൈവരിച്ചത്. മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരൻ ആയി എത്തിയ താരം നേടിയ ഗോൾ അടക്കം എതിരില്ലാത്ത നാല് ഗോളുകൾക്ക് ആയിരുന്നു അൽ നാസറിന്റെ വിജയം
ഈ ഗോളോടെ റൊണാൾഡോയുടെ പ്രൊഫഷണൽ ഫുട്ബോളിലെ ഗോളുകളുടെ എണ്ണം 977 ആയി മാറി. ആയിരം ഗോളുകൾ എന്ന ചരിത്ര നേട്ടത്തിലേക്ക് താരം ഇനി വെറും 23 ഗോളുകൾ മാത്രം അകലെ ആണ്. 2002-2003 ലെ തന്റെ അരങ്ങേറ്റ സീസണിൽ സ്പോർട്ടിങ് ലിസ്ബണിനായി ഗോളുകൾ നേടിയത് മുതൽ താരം എല്ലാ സീസണുകളിലും താരം ഗോളുകൾ നേടിയിട്ടുണ്ട്.


Kairali News 1 hour ago
Home Flash News